എന്റെ ഗ്രാമം-ശ്രീകണ്ഠപുരം

Saturday, 28 January 2012

Home
Saturday, 28 January 2012
Main Menu
Home
പഞ്ചായത്ത്‌
കാര്ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

Akshya Logo

it-mission.gif

 

 

 

unesco.jpg

SPACE Logo

logosmal.png

 

 

എന്റെ ഗ്രാമം വെബ്സൈറ്റുകള്‍

എന്റെഗ്രാമം

എന്റെഗ്രാമം കണ്ണൂര്‍ 

കണ്ണൂര്‍ ജില്ലാപഞ്ചായത്ത് 

തലശ്ശേരി

അഴീക്കോട്‌

പിണറായി

പാപ്പിനിശ്ശേരി

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
പൈതൃക സമ്പത്ത്‌ കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുക്കണം

Views : 57    

Favoured : 23

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്‍


നമ്മുടെ നാടിനും ചുറ്റുപാടുമുള്ള മഹത്തായ ചരിത്ര പൈതൃകമെന്തെന്ന്‌ കണ്ടെത്താനുള്ള ഗവേഷണ ബുദ്ധിയുളള തലംമുറ വളര്‍ന്നുവരണമെന്ന്‌ സാംസ്കാരികഗ്രാമ വികസന പബ്ളിക്‌ റിലേഷന്‍സ്‌ വകുപ്പുമന്ത്രി കെ.സി. ജോസഫ്‌  പ്രസ്താവിച്ചു. ശ്രീകണ്ഠപുരം കമ്മ‍്യൂണിറ്റി ഹാളില്‍ സംസ്ഥാന ആര്‍ക്കൈവ്സ്‌ വകുപ്പ്‌ സംഘടിപ്പിച്ച അന്താരാഷ്ട്ര ആര്‍ക്കൈവ്സ്‌ വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  നമ്മുടെ പുരാതന രേഖകളായ തിരുവിതാംകൂര്‍ കൊച്ചിമലബാര്‍ ചരിത്രങ്ങള്‍ ഈസ്റ്റിന്ത്യാ കമ്പനി ഉള്‍പ്പെടെയുള്ളവരുടെ വരവ്‌, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട മതിലകം രേഖകള്‍, മുല്ലപ്പെരിയാര്‍ രേഖ സംബന്ധിച്ച ചരിത്രം എന്നിവയെല്ലാം ചരിത്ര രേഖകളുടെ ഭാഗമാണ്‌. 
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
മേരിഗിരി -മുഴവന്‍ വിദ്യാര്‍ത്ഥികളും ആധാര്‍ എന്‍റോള്‍ ചെയ്ത ആദ്യസ്കൂള്‍
marygiri_school2.jpg കേന്ദ്രസര്‍ക്കാറിന്റെ ഏകീകൃത തിരച്ചറിയല്‍കാര്‍ഡായ ആധാര്‍ (UID) രജിസട്രേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യസ്കൂളായി ശ്രീകണ്ഠപുരത്തെ മേരിഗിരി സീനയര്‍ സെക്കണ്ടറി സ്കൂള്‍. ശ്രീകണ്ഠപുരം അക്ഷയ ജനസേവനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വ്വ നേട്ടം മേരിഗിരി സ്കൂള്‍ സ്വന്തമാക്കിയത്. മുഴവന്‍ വിദ്യാര്‍ത്ഥികളെയും എന്‍റോള്‍ചെയ്ത് സമ്പൂര്‍ണ ആധാര്‍ എന്‍റോള്‍മെന്റ് ചെയ്ത സ്കൂളെന്ന പ്രഖ്യാപനം നവംബര്‍ 25 ശ്രീ സി എച്ച് മേമി നിര്‍വ്വഹിച്ചു. 
 
കുന്നത്തൂര്‍ പാടി - ഉത്തരകേരളത്തിലെ ശബരിമല

Views : 1738    

Favoured : 295

Published in : വിനോദസഞ്ചാരം, ലേഖനം

kunnathurpadi.jpegആണ്ട് മുഴുവന്‍ വിളക്കുതെളിയിച്ച് പൂജ നടത്തുന്ന ശ്രീകോവിലില്ല. മധുരയിലും പളനിയിലും തിരുപ്പതിയിലും മറ്റും ഉള്ളതു പോലെ മനുഷ്യ മനസ്സിനെ വിഭ്രമിപ്പിക്കുന്ന വാസ്തു ശില്പ കലയുടെ മൂര്‍ത്തരൂപമായ മഹാക്ഷേത്ര കുംഭ ഗോപുരങ്ങളുടെ ദര്‍ശന ഗരിമയില്ല. സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തിലേറെ അടി ഉയരമുള്ള ഉടമ്പ് മലയുടെ പ്രശാന്തി വഴിയുന്ന ശിഖരങ്ങളൊന്നില്‍ ആള്‍ പിടിയിലൊതുങ്ങാത്തത്ര വണ്ണത്തിലുള്ളതും പടര്‍ന്ന് പന്തലിച്ചതുമായ കുറെ കാട്ട് മരങ്ങളും പനകളും ആണ്ട് മുഴുവന്‍ ചൊരിയുന്ന തണലിന്‍ കീഴില്‍ വിളിച്ചാല്‍ വിളിപ്പുറത്തണയുന്ന ഒരു ദൈവത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചെറിയൊരു മണ്‍ ഗുഹയും അതിനുള്ളില്‍ ഒരു ശില്പവും മാത്രം.

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ശ്രീകണ്ഠപുരത്തിന്റെ കുടിയേറ്റ ചരിത്രം

Views : 1984    

Favoured : 279

Published in : പഞ്ചായത്ത്‌, ചരിത്രം

ശ്രീകണ്ഠപുരത്ത്  ആദ്യ കുടിയേറ്റം ആരംഭിച്ചത് 1943 ല്‍ മടമ്പം കോളനി സ്ഥാപിച്ചു കൊണ്ടാണ്. മംഗലാപുരത്ത് കോളേജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ കണ്ടോത്ത് ജോസഫ് കരക്കാട്ടിടത്തെ ഉമ്മണ്ണന്‍ നായനാരില്‍ നിന്നും രണ്ടായിരം ഏക്കര്‍ സ്ഥലം കാരായ്മയായി വാങ്ങി കോട്ടയം ക്നാനായ സഭയില്‍​പ്പെട്ട ഇരുനൂറ് കുടുബങ്ങളെ ഇവിടെ കുടിയിരുത്താന്‍ തീരുമാനിച്ചു. അങ്ങിനെ കുടിയേറ്റക്കാരില്‍ ആദ്യ സംഘം 1943 മെയ് മാസത്തോടെ ഇവിടെ എത്തിച്ചേര്‍ന്നു.

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
<< Start < Prev 1 2 Next > End >>

Results 1 - 8 of 15
Login Form





Lost Password?
No account yet? Register
Latest News
Popular
© 2012 എന്റെ ഗ്രാമം-ശ്രീകണ്ഠപുരം
Joomla! is Free Software released under the GNU/GPL License.