സമ്പൂര്‍ണ്ണ ശുചിത്വത്തിനുള്ള 2008 ലെ ദേശീയ ബഹുമതിയായ നിര്‍മ്മല്‍ ഗ്രാമപുരസ്കാരത്തിന് ശ്രീകണ്ഠപുരം ഗ്രാമ പഞ്ചായത്ത് അര്‍ഹമായി. ഡിസംബര്‍ 9 ന് പൂനെയില്‍ വച്ച് നടന്ന ചടങ്ങില്‍ ശ്രീകണ്ഠപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഹരിദാസന്‍ മാസ്റ്റര്‍ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. പൂനെയില്‍ നിന്ന് തിരിച്ചെത്തിയ പ്രസിഡണ്ടിന് ശ്രീകണ്ഠപുരത്ത് സ്വീകരണം നല്‍കി.
ജില്ലാതല സമൂഹമത്സ്യ കൃഷി പദ്ധതി ഉദ്ഘാടനം ശ്രീകണ്ഠപുരത്ത്, മത്സ്യകുഞ്ഞുങ്ങളെ പുഴയിലേക്ക് വിട്ടുകൊണ്ടു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നാരായണന്‍ നിര്‍വ്വഹിക്കുന്നു
ശ്രീകണ്ഠപുരം ഗ്രാമ പഞ്ചായത്ത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ നിര്‍മ്മിച്ച നിടിയേങ്ങ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ബഹുമാനപ്പെട്ട ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹി ക്കുന്നു.
കേരള സമ്പദ് വ്യവസ്ഥ,സുസ്ഥിര വികസനം : പ്രശ്നങ്ങളും വെല്ലു വിളികളും, എന്ന വിഷയത്തില്‍ എസ്.ഇ.എസ് കോളേജിലെ ധനതത്ത്വ ശാസ്ത്ര വിഭാഗം 20 ,21 തീയതികളില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ.കെ.പി പ്രഭാകരന്‍ നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കേരള ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ഹരിലാല്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും 300 പ്രതിനിധികള്‍ പങ്കെടുത്തു.